ഫോട്ടോ : മേതിൽ രാധാകൃഷ്ണൻ
മലയാള സാഹിത്യത്തിലെ നൂതനഭാവുകത്വത്തിന്റെ ഉടമയായ
മേതില്‍ രാധാകൃഷ്ണന് ഇന്ന് 80 വയസ്സ് തികയുന്നു. കോളേജില്‍ മേതിലിന്റെ
സഹപാഠിയായിരുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി
ഫേസ് ബുക്കില്‍ പങ്കു വെച്ച കുറിപ്പ്
1969-70 തൃശൂര്‍ കേരള വര്‍മ്മ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍
കെഎസ്എഫിന്റെചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ക്ലാസ് മുറികള്‍ കയറിഇറങ്ങി പ്രചാരണം നടത്തുന്നവെള്ള മുണ്ടുടുത്ത വെള്ള മുഴുകൈ ഷര്‍ട്ടിട്ട എന്റെ സീനിയറായ സുമുഖന്‍ സഖാവ് . പുറകില്‍ നിന്നുള്ള എന്റെ അലറിവിളിക്കുന്ന മുദ്രാവാക്യത്തിനൊത്ത് മുന്നില്‍ തന്റെ വലതുകൈ ചെറുതായി ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിച്ചു നീങ്ങുന്ന നായകന്‍.
ശബ്ദായാനമായ തിരഞ്ഞെടുപ്പ്പ്രചാരണത്തി നിടയിലുംമൊസാര്‍ട്ടുംബെത്തോവനുമെല്ലാമുള്ള പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാന്‍ ഏതു റേഡിയോ സ്റ്റേഷൻ ട്യൂണ് ചെയ്യണമെന്ന് എനിക്കു ശബ്ദം താഴ്ത്തി പറഞ്ഞുതന്ന സാംസ്കാരിക അധ്യാപകന്‍ . “സംഗീതം ഒരു സമയ കലയാണ്”(മേതിലിൻ്റെ പുസ്തകം)
1971-72 .പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിലെ ഒരു വാടക മുറി. ദേശാഭിമാനി വാരിക പത്രാധിപര്‍ സഖാവ് എം എന്‍ കുറുപ്പിന്റെ അധ്യക്ഷതയില്‍ സുഗത കുമാരിയുടെ പുതിയതായി ഇറങ്ങിയ ഒരു കവിതസമാഹാരത്തെക്കുറിച്ചു തീപിടിച്ച ചര്‍ച്ച. കവിതയുടെ പ്രതിലോമ സ്വാഭാവത്തെ ക്കുറിച്ചു ഞാൻ പതിവു പോലെ എന്തെല്ലാമോ ഉച്ചത്തില്‍ പുലമ്പി. ശാന്ത സ്വരൂപനായ മേതില്‍ മറുപടി രൂപേണ അവിടെക്കൂടിയ എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു “ദയവായി ഭാവനയെ ഒരു ചര്‍ച്ച വിഷയമാക്കരുത് ” അതുമെന്റെ സാംസ്കാരിക തുടര്‍ വിദ്യാഭ്യാസം.
2024 ജൂലൈ 24.മേതിലിന്റെ 80-ാം പിറന്നാള്‍. ഞാന്‍ തൊട്ടുപുറകെ 75 ൽ. ഇടയില്‍ നിരവധി മറവികൾ,ഓര്‍മ്മകള്‍. ഒന്നു മാത്രം അന്നും ഇന്നും ഞാൻ മേതിലിന്റെ വിദ്യാര്‍ത്ഥി. മരണം വരെ .