കൊച്ചി: കസ്റ്റമറുടെ സമ്മതമില്ലാതെ അക്കൗണ്ടിൽ നിന്നും പ്രതിവർഷം 12 രൂപ വീതം അഞ്ചു വർഷം ഈടാക്കിയ ബാങ്ക് നടപടിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
തൃപ്പൂണിത്തുറ സ്വദേശി കെ. വിശ്വനാഥൻ എസ്.ബി.ഐ തൃപ്പൂണിത്തുറ ശാഖക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നഷ്ടപരിഹാരമായി ബാങ്ക് 5000 രൂപ നൽകണമെന്ന ഉത്തരവ്. പരാതിക്കാരന്റെ രേഖാമൂലമുള്ള അനുവാദമില്ലാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും 2015 മുതൽ പ്രതിവർഷം 12 രൂപ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന എന്ന പദ്ധതിയിലേക്ക് ബാങ്ക് വക മാറ്റി. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് നിയമവിരുദ്ധ നടപടിയെക്കുറിച്ച് പരാതിക്കാരൻ അറിഞ്ഞത്.