ഒളിമ്പിക്സ് ഹോക്കി: അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി.

Date:

പാ​രി​സ്: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം ജ​യം. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് അ​യ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്തതോടെ ഇന്ത്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​ന്റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഇ​ന്ത്യ​ൻ ജ​യ​മുറപ്പിച്ചത്. ഇ​തോ​ടെ പൂ​ൾ ബി​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​ന് ഏ​ഴ് പോ​യ​ന്റാ​യി. ആ​ദ്യ നാ​ലി​ലെ സ്ഥാ​നം നി​ല​വി​ൽ സു​ക്ഷി​ത​മാ​ക്കി​യ ഇ​ന്ത്യ​ ഇനി ബെ​ൽ​ജി​യം, ആ​സ്ട്രേ​ലി​യ എ​ന്നീ ക​രു​ത്ത​രെ​ കൂടി നേ​രി​ടും.

അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്റെ ര​ണ്ടാം മി​നി​റ്റി​ൽ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി കോ​ർ​ണ​ർ. ഹ​ർ​മ​ൻ​പ്രീ​തി​ന്റെ ഫ്ലി​ക് പ​ക്ഷെ മാ​ത്യൂ നെ​ൽ​സ​ൺ ത​ട​ഞ്ഞു. 11ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി സ്ട്രോ​ക്കാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. ഗു​ർ​ജ​ന്തും മ​ൻ​ദീ​പ് സി​ങ്ങും ചേ​ർ​ന്ന് ന​ൽ​കി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഹ​ർ​മ​ൻ ല​ക്ഷ്യം ക​ണ്ടു. ഇ​ന്ത്യ 1-0ത്തി​ന് മു​ന്നി​ൽ. 18ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ക്ക് പെ​നാ​ൽ​റ്റി കോ​ർ​ണ​ർ. ഹ​ർ​മ​ന്റെ ഫ്ലി​ക്ക് ത​ട​ഞ്ഞ​ത് ജെ​റെ​മി ഡ​ങ്ക​ൻ തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ വീ​ണ്ടും പെ​നാ​ൽ​റ്റി കോ​ർ​ണ​ർ. ഇ​ക്കു​റി ഹ​ർ​മ​ന് പി​ഴ​ച്ചി​ല്ല. ര​ണ്ട് ഗോ​ളു​മാ​യി ഇ​ന്ത്യ മു​ന്നേ​റ​വെ തി​രി​ച്ച​ടി​ക്കാ​നു​ള്ള ഐ​റി​ഷ് ശ്ര​മ​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ല്ല. ആ​ദ്യ പ​കു​തി തീ​രു​മ്പോ​ൾ 55 ശ​ത​മാ​നം പ​ന്ത് അ​ധീ​ന​ത​യും ഇ​ന്ത്യ​ക്കാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​പ്പോ​ഴും അ​യ​ർ​ല​ൻ​ഡു​കാ​രു​ടെ അ​ധ്വാ​ന​ത്തെ ഹ​ർ​മ​നും സം​ഘ​വും ചെ​റു​ത്തു​കൊ​ണ്ടി​രു​ന്നു. 35ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കോ​ർ​ണ​ർ. ഇ​ക്കു​റി നാ​യ​ക​ന് പി​ഴ​ച്ചു. ഗ്രീ​ൻ മെ​ഷീ​ൻ പ​ന്ത് അ​ടി​ച്ച​ക​റ്റി. 41ാം മി​നി​റ്റി​ൽ അ​യ​ർ​ല​ൻ​ഡി​ന് പെ​നാ​ൽ​റ്റി കോ​ർ​ണ​ർ. മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ ശ്രീ​ജേ​ഷ് സേ​വ് ചെ​യ്തെ​ങ്കി​ലും മ​റ്റൊ​ന്നു​കൂ​ടി അ​നു​വ​ദി​ച്ചു. ഇ​ത്ത​വ​ണ ഒ ​ഡോ​ങ്കി​ന്റെ ഫ്ലി​ക്ക് ല​ക്ഷ്യം തെ​റ്റി. 43ാം മി​നി​റ്റി​ൽ ഐ​റി​ഷ് പ​ട​ക്ക് ചാ​ൻ​സ്. ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​നി​ര ചെ​റു​ത്തു​തോ​ൽ​പി​ച്ചു. അ​യ​ർ​ല​ൻ​ഡി​ന് തു​ട​ർ​ച്ച​യാ​യ ലഭിച്ച പെ​നാ​ൽ​റ്റി കോ​ർ​ണ​റു​ക​ൾ ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ വന്നത് ഇന്ത്യൻ ജയത്തിന് നിർണ്ണായകമായി.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...