ന്യൂഡൽഹി ∙ ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു കെ.സുധാകരന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആർഎഫ്), കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് (എൻഡിആർഎഫ്) എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ അനുവദിക്കുന്നില്ല. കേന്ദ്ര വ്യവസ്ഥകൾക്ക് അനുസരിച്ച്, എസ്ഡിആർഎഫിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താം.
ഓരോ പ്രകൃതി ദുരന്തങ്ങളെയും അതിന്റെ സ്വഭാവം അനുസരിച്ചു പരിഗണിക്കുന്നതാണു രീതിയെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. വയനാട്ടിലെ ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേരളത്തിൽ നിന്നുള്ള വിവിധ എംപിമാർ ആവശ്യപ്പെട്ടിരുന്നു.