ഡി.വൈ.എഫ്.ഐയുടെ ദുരിതാശ്വാസ കളക്ഷൻ സെന്‍റർ വീഡിയോ തങ്ങളുടേതാക്കി ആർ.എസ്.എസ് പ്രചാരണം

Date:

ന്യൂഡൽഹി: വയനാട് ഉരുൾ ദുരന്ത മേഖലയിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐ കലക്ഷന്‍ സെന്‍ററിലെ ദൃശ്യങ്ങൾ ആർ.എസ്.എസിന്‍റെ പേരിലാക്കി പ്രചാരണം. നടി നിഖില വിമൽ അടക്കം പങ്കെടുത്ത അവശ്യ സാധനങ്ങൾ ശേഖരിച്ച് തരംതിരിക്കുന്ന തളിപ്പറമ്പിൽനിന്നുള്ള ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

ദൃശ്യം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വയനാട് എന്നും, ‘ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് ആർ.എസ്.എസ് വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നു, ആർ.എസ്.എസ് മാത്രം’ എന്ന കുറിപ്പ് ചേർത്താണ് ഉത്തരേന്ത്യയിൽ ഹിന്ദുത്വവാദികളുടെ പ്രചാരണം.

ഇതിൻ്റെ സത്യാവസ്ഥ ജനങ്ങളിലെത്തിക്കാൻ മാധ്യമപ്രവർത്തകരടക്കം പലരും യഥാർത്ഥ ദൃശ്യങ്ങൾ എക്സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ചു

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...