നാളെ വാവുബലി ; ആലുവ മണപ്പുറവും മറ്റ് കേന്ദ്രങ്ങളുമൊരുങ്ങി

Date:

.കൊച്ചി: നാളെ വാവുബലി . ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും തർപ്പണ കേന്ദ്രങ്ങളുമൊരുങ്ങി. മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ സജ്ജീകരിക്കുക.

ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. മണപ്പുറത്തേക്ക് വാഹനങ്ങളും പ്രവേശിപ്പിക്കില്ല. ഭജനമഠത്തിന് സമീപത്തെ ക്ഷേത്രത്തിൽ ഒരേസമയം 250 പേർക്ക് ദർശനത്തിന് സൗകര്യമൊരുക്കും. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പൊലീസിനെയും നിയമിക്കും. നിരീക്ഷണ കാമറകളും സ്ഥാപിക്കും.

കാലടി പെരിയാറിന്റെ തീരത്തും പതിവുപോലെ ബലിതർപ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

‘പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നാളെ പുലർച്ചെ ഒന്നിന് തുടങ്ങുന്ന ബലിതർപ്പണം 4 ന് ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേർക്ക് ഒരേസമയം തർപ്പണം നടത്താം. അങ്കമാലി, പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു സ്പെഷൽ സർവീസും ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കുണ്ടാകും. സൗജന്യ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Share post:

Popular

More like this
Related

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....