സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രി

Date:


ധാക്ക: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്‌നാല്‍ അബെദിന്‍ ആണ് ഈ തീരുമാനം അറിയിച്ചത്. സൈനിക മേധാവിമാരും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും പ്രമുഖ വ്യവസായികളും സിവില്‍ സൊസൈറ്റി അംഗങ്ങളും ചേര്‍ന്നു നടത്തിയ യോഗത്തിലാണ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഷെയ്ഖ് ഹസീന രാജിവയ്ക്കുകയും രാജ്യം വിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നത്. മുഹമ്മദ് യൂനുസിന് മുഖ്യ ഉപദേഷ്ടാവ് എന്ന പദവി ഉണ്ടായിരിക്കുമെന്ന് സ്റ്റുഡന്റ്‌സ് എഗെയ്‌നസ്റ്റ് ഡിസ്‌ക്രിമിനേഷന്‍ നേതാവ് (എസ്എഡി) നാഹിദ് ഇസ്ലാം പറഞ്ഞു. ഇടക്കാല സര്‍ക്കാരിന്റെ നേതാവെന്ന നിലയില്‍ മൂന്ന് പ്രതിസന്ധികളാണ് യൂനുസ് കൈകാര്യം ചെയ്യേണ്ടത്.

ഓഗസ്റ്റ് ആറിന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവി രാജി വെച്ച് രാജ്യം വിട്ടതോടെ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതോടെ ഒട്ടേറെ അവാമി ലീഗ് പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അവര്‍ കരുതുന്നു. അവര്‍ കുടുംബത്തോടെ പാലായനം ചെയ്യുകയാണ്. ഇത് രാജ്യത്ത് അധികാര ശൂന്യത സൃഷ്ടിക്കുന്നു. ഒരു കൂട്ടം മന്ത്രിമാര്‍ ചേര്‍ന്ന് രാജ്യത്തെ നയിക്കുന്നതിന് യൂനുസിനെ തിരഞ്ഞെടുക്കുകയായിരുന്നു

യൂനുസിനെ സംബന്ധിച്ചിടത്തോളം ഭരണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തന്റെ മന്ത്രിസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം ഉണ്ടാകുകയില്ല. പ്രതിഷേധക്കാര്‍ കൂടുതല്‍ പേരുകള്‍ മന്ത്രിസഭയിലേക്ക് നിര്‍ദേശിക്കുമെന്ന് പ്രതിഷേധത്തിന്റെ പ്രധാന സംഘാടകനായ നഹിദ് ഇസ്ലാം പറഞ്ഞു.

രാജ്യത്ത് പ്രതിഷേധം കടുത്തതോടെ സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമാനാണ് ഹസീന രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ അദ്ദേഹം താത്കാലികമായി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സൈന്യം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും ബംഗ്ലാദേശില്‍ മുമ്പ് സൈനിക ഭരണം നിലനിന്നിരുന്നുവെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഭരണത്തില്‍ സൈന്യം ഇടപെടുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ബംഗ്ലാദേശിലെ ഹിന്ദുമത വിഭാഗങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും വലിയതോതിലുള്ള ഭയത്തിന്റെ വക്കിലാണ് ഉള്ളത്. അവരുടെ സംരക്ഷണവും സാമൂഹിക അനുരഞ്ജനം നടപ്പിലാക്കുകയും ചെയ്യേണ്ടത് യൂനുസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...