തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടിറിയുടെ അനൌദ്യോഗിക യാത്രയയപ്പിൻ്റെ വീഡിയോ ചിത്രീകരിച്ച വനിതാ വ്ളോഗറുടെ നടപടി വിവാദമാകുന്നു. അനുമതിയില്ലാതെയാണ് വനിതാ വ്ളോഗർ വീഡിയോ ചിത്രീകരിച്ചതെന്നാണ് ആരോപണം.
സർക്കാരിന്റെ അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്കുപോലും നിയന്ത്രണമുള്ള ഇടത്താണ് വനിതാ വ്ലോഗറുടെ വീഡിയോ ചിത്രീകരണം. സാധാരണ ഗതിയിൽ ആഭ്യന്തര വകുപ്പാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരണത്തിനും മറ്റും അനുമതി നൽകേണ്ടത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇത്തരത്തിൽ ആർക്കും അനുമതി നൽകിയിട്ടില്ല.
സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് സെക്രട്ടേറിയറ്റിൻ്റെ അകത്തോ പുറത്തോ സിനിമാ ചിത്രീകരണം ഉൾപ്പെടെയുള്ള വീഡിയോ ഷൂട്ടുകൾ അനുവദിക്കാറില്ല. ഈ സാഹചര്യത്തിലാണ് വനിതാ വ്ളോഗറുടെ വീഡിയോ ചിത്രീകരണം വിവാദമായത്.