കൊൽക്കൊത്ത മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ സഹായിച്ചത് ബ്ലൂടൂത്ത് ഹെഡ്സെറ്റ്

Date:

കൊല്‍ക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയില്‍ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയിലെ സിവിക് പോലീസ് വൊളന്റിയറായിരുന്ന സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്യാൻ പോലീസിനെ സഹായിച്ചത് ഡോക്ടറുടെ മൃതദേഹത്തിനരികിലെ ബ്ലൂടൂത്ത് ഹെഡ്സെറ്റ്. ഇതിനേ ചുറ്റിപറ്റി നടന്ന അന്വേഷണത്തിനൊടുവിലാണ് പോലീസ് സഞ്ജയ് റോയിലേക്ക് എത്തിയത്.

സംഭവസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അന്വേഷണ സംഘം വിളിച്ചുചേർത്തു. ശേഷം എല്ലാവരുടേയും ഫോണില്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്തു പരിശോധന നടത്തി. ഈ സമയം കൃത്യം നടന്നിടത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് കണക്ടായി. ഇതിന് പിന്നാലെ തന്നെ പ്രതി സഞ്ജയ് റോയിയേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുള്ളതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച്‌ വ്യക്തമാക്കാനാകൂ എന്നും പോലീസ് പ്രതികരിച്ചു.

പശ്ചിമബംഗാളിലെ ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാർഥിനിയാണ് അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 31-കാരിയായ യുവതിയെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായരുന്നു. അർദ്ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിയായിരുന്നു. സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ നേതൃത്വത്തില്‍ ബംഗാളിലെ ആശുപത്രികളില്‍ വൻ പ്രതിഷേധമാണ് നടന്നത്.

അതേസമയം ക്രൂരകൃത്യത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തുള്ള സിസിടിവി പരിശോധിച്ചതില്‍നിന്ന് ഇയാള്‍ പുലർച്ചെയോടെ ആശുപത്രിയില്‍നിന്ന് മടങ്ങുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വനിതാ ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായതായാണ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...