നികുതി വെട്ടിപ്പ്: ഐ.എം.എയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

Date:

കൊച്ചി: നികുതി വെട്ടിപ്പ് കേസിൽ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ജിഎസ്ടി വകുപ്പ്. ബാലൻസ് ഷീറ്റിൽ കൃത്രിമത്വം കാട്ടി ഐ.എം.എ. കേരളാ ഘടകം നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. തട്ടിപ്പ് നടത്തിയ ബാലൻസ് ഷീറ്റുകൾ റെയ്ഡിൽ പിടിച്ചെടുത്തു.

45 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് ഐ.എം.എ എന്നുള്ളതിനാൽ നികുതിയിളവിന് അർഹതയുണ്ടെന്നായിരുന്നു ഐ.എം.എയുടെ വാദം. എന്നാൽ മറ്റു പല ബിസിനസുകളിലൂടെ വൻ ലാഭം ഉണ്ടാക്കുന്നുണ്ടെന്നതിനുള്ള തെളിവുകളും പരിശോധനയിൽ ലഭിച്ചു.

ചാരിറ്റബിൾ സൊസൈറ്റി, ക്ലബ്ബ്‌ എന്നതിനപ്പുറമുള്ള പ്രവർത്തനമാണ് ഐ.എം.എ.യുടേതെന്ന് കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വത്ത്
സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ജി.എസ്.ടി. വിഭാഗം നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഐ.എം.എ. ഹർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...