പാരിസ് : 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി വിധി പറയുന്നതു വെള്ളിയാഴ്ചത്തേക്കു മാറ്റി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 വരെയാണു (പാരിസ് സമയം വൈകിട്ട് 6) വിധി പറയാൻ ആർബിട്രേറ്റർ ഡോ. അനബെൽ ബെന്നറ്റിന് കോടതി നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതു വീണ്ടും നീട്ടുകയായിരുന്നു.
ഫൈനലിൽ എത്തിയശേഷമാണു വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാൽ വെള്ളി മെഡൽ നൽകണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ.
ഇനി വെള്ളിയാഴ്ച രാത്രി 9.30ന് വിധി വരുന്നതുവരെ വിനേഷ് കാത്തിരിക്കണം. ഒളിംപിക്സ് ഗുസ്തി 50 കിലോഗ്രാം ഫൈനൽ മത്സരത്തിന്റെ അന്നാണ്
വിനേഷ് ഫോഗട്ടിന്റെ ശരീരഭാരം കൂടിയെന്നു കാണിച്ച് താരത്തെ അയോഗ്യയാക്കിയത്.