തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിൽ കേരളം മികവ് നിലനിർത്തിയതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും അക്കാദമിക് നിലവാരം ഉയർത്തുന്നതിലൂടെയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി ആർ.ബിന്ദു കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പൊതുവിദ്യാഭ്യാസരംഗത്ത് വിജയം ആവർത്തിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ അംഗീകാരമാണ്. ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എൻഐആർഎഫ് റാങ്കിങ്ങിലെ മികച്ച പ്രകടനം.
കേരള സർവ്വകലാശാലയിൽ വൈസ് ചാൻസലർ പോലും ചാൻസലറുടെ രാഷ്ട്രീയ ഇടപെടലിൽ ലക്ഷ്യം വെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുർബ്ബലപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, എൻഐആർഎഫ് റാങ്കിംഗിൽ 9-ാം റാങ്ക് നേടിയാണ് കേരള സർവ്വകലാശാല പ്രതികരിച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സർവ്വകലാശാലകളെ മികവിലേക്ക് നയിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. അക്കാദമിക മികവിനൊപ്പം ഭൗതിക അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി, ഈ ഇടപെടലുകൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കി.