ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് സഹായധനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടിരൂപ നൽകാൻ സഹാറ ഗ്രൂപ്പ് കമ്പനികളോടും ഡയറക്ടർമാരോടും
സുപ്രീം കോടതി ആവശ്യപ്പെട്ടു.
പണമടച്ച പലർക്കും ഫ്ലാറ്റുകൾ നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ പിഴയായാണിത്. സഹാറ ഗ്രൂപ്പിനു കീഴിലുള്ള പത്തു കമ്പനികൾ പത്തുലക്ഷം രൂപവീതവും 20 ഡയറക്ടർമാർ അഞ്ചുലക്ഷം രൂപവീതവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നാണ് ജസ്റ്റിസ് ഹിമ കോലി അദ്ധ്യക്ഷയായ ബെഞ്ച് നിർദ്ദേശിച്ചത്. പണമടച്ച ചിലർക്ക് ഫ്ളാറ്റുകൾ നൽകണമെന്ന് 2023 ഒക്ടോബറിൽ സുപ്രീംകോടതി സഹാറയോട് ആവശ്യപ്പെട്ടിരുന്നു.