‘വികസിത് ഭാരത് 2047’ വെറും വാക്കല്ല; 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യവും സ്വപ്നവും: പ്രധാനമന്ത്രി

Date:

[Photo Courtesy : The Hindustan Times ]

‘വികസിത് ഭാരത് 2047’ എന്നത് വെറും വാക്കല്ല, 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യവും സ്വപ്നവുമാണെന്ന് പ്രധാനമന്ത്രി. നാൽപ്പത് കോടി ജനങ്ങളുടെ നിശ്ചയദാർഢ്യമാണ് അടിമത്തത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് ചെങ്കോട്ടയിൽ രാജ്യത്തിൻ്റെ 78-ാമത് സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 140 കോടി ജനങ്ങളുള്ള ഇന്ത്യക്ക് വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിയുമെന്നും നരേന്ദ്ര മോദി പ്രത്യാശിച്ചു.

ഇടത്തരക്കാരുടെയും ദരിദ്രരുടെയും ജീവിതം മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള വലിയ പരിഷ്‌കാരങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ’ തൻ്റെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെയുണ്ടായ ദേശീയ ദുരന്തങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും മോദി അനുശോചനം രേഖപ്പെടുത്തി. ഇത്തരം ദുരന്തങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ബാങ്കുകൾ ലോകത്തെ ഏറ്റവും ശക്തമായ ബാങ്കുകളുടെ ഗണത്തിൽപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കിയത്. ഇത്തരം പരിഷ്കരണങ്ങൾ വളർച്ചയുടെ ബ്ലൂപ്രിന്റ് ആണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപയോഗപ്പെടുന്ന പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശ മേഖലയിലും ഇന്ത്യ മികച്ച നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി. മേഖലയിൽ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി നിരവധി സ്റ്റാർട്ടപ്പുകള് കടന്നുവരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വൈദ്യുതീകരിക്കാത്ത പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിലും, കോടിക്കണക്കിന് വീടുകളിലേക്ക് പൈപ്പ് വെള്ളം എത്തിക്കുന്നതിലും, ‘വോക്കൽ ഫോർ ലോക്കൽ’ പരിപാടി വിപുലീകരിക്കുന്നതിലും, പുനരുപയോഗ ഊർജം വർദ്ധിപ്പിക്കുന്നതിലും തൻ്റെ സർക്കാരിൻ്റെ വിജയം അദ്ദേഹം ഉദ്ധരിച്ചു.

ചെങ്കോട്ടയിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...