പുഞ്ചിരിമറ്റം വാസയോഗ്യമല്ല;  ചൂരൽമല ഇപ്പോഴും സുരക്ഷിതം, എന്നാൽ നിർമ്മാണ പ്രവൃത്തി വേണമോ എന്നത് സർക്കാർ തീരുമാനം – ഡോ ജോൺ മത്തായി

Date:

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞൻ ഡോ.ജോൺ മത്തായി. സർക്കാർ നിർദ്ദേശപ്രകാരം ദുരന്തമേഖലകൾ  സന്ദർശിച്ച ശേഷം വിദഗ്ധ സംഘത്തോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പുഞ്ചിരിമട്ടത്ത് നിലവിൽ പുഴയോട് ചേർന്ന് വീടുകൾ ഉള്ള ഭാ​ഗത്ത് ആപത്കരമായ സ്ഥിതിയാണ്. ഇവിടെ താമസിക്കുന്നത് സുരക്ഷിതത്വമല്ല.” അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്ത് സുരക്ഷിത മേഖലകൾ ഏറെയുണ്ടെന്നും   എന്നാൽ ഇവിടെ പുതിയ നിർമ്മാണ പ്രവൃത്തികൾ നടത്തണമോ എന്ന നയപരമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് സമർപ്പിക്കും. വന്മരങ്ങള്‍ ഒഴുകി വന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പാറകളും മരങ്ങളും ഡാം പോലെ അടിഞ്ഞുകൂടി. ഉരുള്‍പൊട്ടലുണ്ടായത് വനമേഖലയിലാണെന്ന് വിദഗ്ധ സംഘം വിലയിരുത്തി.

ഉരുൾപൊട്ടലുണ്ടായ ദിവസം ചൂരൽമല മേഖലയിൽ കനത്ത മഴയാണ് പെയ്തത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രണ്ടുദിവസംകൊണ്ട് പെയ്തത് 570 മില്ലീലിറ്റർ മഴയാണ്. ഇതൊരു അസാധാരണ സംഭവമാണ്. വയനാടിന്റെയും ഇടുക്കിയുടെയും മഴരീതിയിൽ മാറ്റം വന്നിട്ടുണ്ട്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള ഭാ​ഗങ്ങളാണ് സംഘം പരിശോധിച്ചത്.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...