തിരുവനന്തപുരം: പകര്‍പ്പാവകാശം ലംഘിച്ച് നൃത്താവിഷ്‌കാരം നടത്തിയെന്ന പരാതിയില്‍ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയ്ക്ക് കോടതി നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപികയായ സില്‍വി മാക്സിയാണ് പരാതിയുമായി കോടതി യെ സമീപിച്ചത്.
സില്‍വി മാക്‌സി രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്‌കാരത്തിന്റെ കോപ്പിയടിച്ച പകര്‍പ്പാണ് മേതില്‍ ദേവികയുടെ ക്രോസ് ഓവര്‍ എന്ന നൃത്തരൂപം എന്നാണ് പരാതി.
പരാതിയില്‍ മേതില്‍ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നല്‍കിയത്. തനിക്ക് മാത്രം പകര്‍പ്പ് അവകാശം ഉണ്ടായിരുന്ന നൃത്താവിഷ്‌കാരം മേതില്‍ ദേവിക കോപ്പി അടിച്ച് ക്രോസ് ഓവര്‍ എന്ന നൃത്തരൂപം ഉണ്ടാക്കിയെന്നാണ് സില്‍വി മാക്സി മേനയുടെ ഹര്‍ജിയിലെ ആരോപണം.