മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം; മേജര്‍ രവി വിചാരണ നേരിടണം – ഹൈക്കോടതി

Date:

കൊച്ചി : മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ കേസില്‍ സംവിധായകന്‍ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

2016 മാര്‍ച്ച് 12ന് എറണാകുളത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയിലായിരുന്നു മോശം പരാമര്‍ശം. ഹര്‍ജിക്കാരന്‍ ആര്‍മി ഓഫീസറും സെലിബ്രിറ്റിയുമാണ്. സാധാരണ മനുഷ്യര്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കും. പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ ശ്രദ്ധിക്കണം.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ വിചാരണ വേളയില്‍ ഹര്‍ജിക്കാരന് അവസരം ലഭിക്കും എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പ്രസംഗത്തിന്റെ പേരില്‍ മജിസ്ട്രേറ്റ് ഇദ്ദേഹത്തിന്റെ പേരില്‍ അപകീര്‍ത്തി കേസ് എടുത്തത് കോടതി റദ്ദാക്കി. നിയമപരമായ വിലക്ക് മറികടന്നാണ് കേസ് എടുത്തതെന്ന് വിലയിരുത്തിയാണിത്.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...