റ​ഷ്യ​ൻ കുർസ്കിലെ സ്വാ​ൻ​നോപാലം തകർത്ത് യുക്രെയ്ൻ

Date:

(Photo Courtesy : The Telegraph)

മോ​സ്കോ: റ​ഷ്യ​യു​ടെ കു​ർ​സ്ക് മേ​ഖ​ല​യി​ലെ സ്വാ​ൻ​നോ പാ​ലം​ തകർത്ത് യുക്രെ​യ്ൻ. സെ​യം ന​ദി​ക്ക് കു​റു​കെ​യുള്ള പാ​ല​മാ​ണ് ത​ക​ർ​ത്ത​ത്. പാ​ലം ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സൈ​നി​ക ക​മാ​ൻ​ഡ​റു​ടെ ടെ​ല​ഗ്രാം ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്തു. ഒ​രാ​ഴ്ച​ക്കി​ടെ യു​ക്രെ​യ്ൻ ത​ക​ർ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പാ​ല​മാ​ണി​ത്. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്റെ ​മ​ധ്യ​സ്ഥ​ത​യി​ൽ ഈ ​മാ​സം ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് റ​ഷ്യ​ൻ മേ​ഖ​ല​യാ​യ കു​ർ​സ്കി​ൽ യു​ക്രെ​യ്ൻ്റെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം.

റ​ഷ്യ​ൻ സേ​ന​യു​ടെ സ​ഞ്ചാ​ര​വും സാ​ധ​ന വി​ത​ര​ണ​വും ത​ട​യാ​നാ​ണ് പാ​ല​ങ്ങ​ൾ യു​ക്രെ​യ്ൻ സേ​ന ത​ക​ർ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു പാ​ലം​ കൂ​ടി ത​ക​ർ​ന്നാ​ൽ കു​ർ​സ്കി​ൽ സൈ​ന്യ​ത്തെ എ​ത്തി​ക്കാ​നും സാ​ധാ​ര​ണ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​മു​ള്ള റ​ഷ്യ​യു​ടെ ശ്ര​മ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​കുമെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യു​ക്രെ​യ്ൻ സൈ​നി​ക മു​ന്നേ​റ്റം ശ​ക്ത​മാ​യ​തോ​ടെ മ​ധ്യ​സ്ഥ​രായ ഖത്തറു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച റ​ഷ്യ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ചതായാണ് റിപ്പോർട്ട്. 

Share post:

Popular

More like this
Related

കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്പൊലീസിന്റെ വാഹന പരിശോധനയിൽ 109...

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി...

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള...

അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ...