ബംഗ്ലാദേശ് കലാപം: ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകൾ, 44 പൊലീസുകാർ

Date:

ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകളും 44 പൊലീസുദ്യോഗസ്ഥരും. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് ബംഗാളി പത്രം പ്രെതോം അലോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ദിവസം മാത്രം 25 പേർ കൊല്ലപ്പെട്ടു.

ജൂലൈയില്‍ ആരംഭിച്ച പ്രതിഷേധം മുതല്‍ ഇതുവരെ 600ലധികം ആളുകളാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള 21 പോലീസ് ഉദ്യോഗസ്ഥരാണ് ഈ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. മൂന്ന് ഇന്‍സ്‌പെക്ടര്‍മാർ,11 സബ് ഇന്‍സ്‌പെക്ടര്‍മാർ, വൈറ്റ് അസിസ്റ്റന്റ് (wight assistant) സബ് ഇന്‍സ്‌പെക്ടര്‍മാർ എന്നിവർക്കു പുറമെ ഒരു നായിക്കും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണം സര്‍ക്കാര്‍ ജോലിയിൽ പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധ പരിപാടികൾക്ക് രൂപം കൊടുത്തു.

സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്. പിന്നാലെ ഈ മാസം അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് നൊബേല്‍ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയാണുണ്ടായത്.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...