വനിതാ ഡോക്ടറുടെ കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അതിക്രൂരതയുടെ തെളിവുകൾ

Date:

കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ 14 – ൽ അധികം മുറിവുകളാണുള്ളത്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോൾ, കാൽമുട്ട്, കണങ്കാൽ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകൾ. ഇവയെല്ലാം തന്നെ മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.

കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമാക്കിയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചത്. “യുവതിയുടെ ജനനേന്ദ്രിയത്തിൽ ബലംപ്രയോഗിച്ചതിൻ്റെ മെഡിക്കൽ തെളിവുകളുണ്ട് – ഇത് ലൈംഗികാതിക്രമത്തിനുള്ള സാധ്യത വ്യക്തമാക്കുന്നതാണ്,” പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. ശ്വാസകോശത്തിലെ രക്തസ്രാവവും ശരീരത്തിലെ പലയിടത്തും രക്തം കട്ടപിടിച്ചതും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്.

ഇരയുടെ ജനനേന്ദ്രിയത്തിൽ ഒരു ‘വെളുത്ത, കട്ടിയുള്ള, വിസിഡ് ദ്രാവകം’ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. രക്തത്തിൻ്റെയും മറ്റ് ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9 ന് ആണ് ആശുപത്രിയിലെ സെമിനാർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൻ്റെ പിറ്റേന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസിലെ സിവിൽ വോളൻ്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. പിന്നീട് കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു.

അതിനിടെ, സുപ്രീം കോടതി സ്വമേധയ ഏറ്റെടുത്ത കേസ് ഇന്ന് (ഓഗസ്റ്റ് 20) വാദം കേൾക്കും.

Share post:

Popular

More like this
Related

മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂ ; ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ല’ –  ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാ...

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല : ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇൻകം ടാക്സ് വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ...