ന്യൂഡൽഹി : ബൈജൂസിന് പാപ്പരത്ത നടപടികളിൽ നിന്നു രക്ഷപ്പെടാനായി വായ്പ നൽകിയവരുടെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് യോഗം ചേരുന്നതു തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും നൽകിയ ആവശ്യം തള്ളിയ കോടതി ഹർജി 27ന് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ബിസിസിഐയുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്‌ലററ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
പാപ്പരത്ത നടപടികളിൽ നിന്നു രക്ഷ നേടാനുള്ള വഴിയായ ഒത്തുത്തീർപ്പിനെതിരെ ബൈജൂസിന് വായ്പ നൽകിയ യുഎസ് കമ്പനിയായ ഗ്ലാസ്റ്റ് ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. വായ്പത്തുക വഴിമാറ്റിയ വിഷയമാണ് ഗ്ലാസ്റ്റ് ട്രസ്റ്റ് ഉന്നയിക്കുന്നത്. 2019ൽ ആണ് ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയും ബൈജൂസും കരാറിലെത്തുന്നത്.