തിരുവനന്തപുരം: കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസ്സിൽ വെച്ച് പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ജീവിതമാർഗ്ഗത്തിന് വേണ്ടി ബന്ധുവിന്റെ തയ്യൽകടയിൽ അഭയം പ്രാപിക്കുകയായിരുന്നു ഇന്ദ്രൻസ്. അവിടുന്ന് സിനിമയിൽ എത്തി ജീവിതം കരുപ്പിടിപ്പിച്ചെങ്കിലും സാഹചര്യം മൂലം നഷ്ടപെട്ട വിദ്യാഭ്യാസം ഈ 68 ആം വയസ്സിലും നേടിയെടുക്കണം എന്നുള്ള ഇദ്ദേഹത്തിന്റെ മോഹവും അത് എത്തി പ്പിടിക്കാനുള്ള പ്രയത്നവുമൊക്കെ പുതുതലമുറ കുട്ടികൾക്കുള്ള ഒരു ഉപദേശവും മാതൃകയുമാണ്. പഠിക്കേണ്ട സമയങ്ങളിൽ നമ്മുടെ ഭാവി തീരുമാനിക്കുന്ന ഏറ്റവും വിലപ്പെട്ട സമയം ഒരിക്കലും പാഴാക്കി കളയരുത്.
ഇത് കഴിഞ്ഞാൽ അടുത്തത് പത്താം തരം ആണ് അവിടെയും വിജയിച്ചു കഴിഞ്ഞാൽ അടുത്ത കേരള സാക്ഷരമിഷന്റെ അംബാസിഡർ ആണ് ഇദ്ദേഹം.