കൊച്ചി : ഹേമ കമ്മീഷൻ റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാണെന്ന് ഫെഫ്ക. റിപ്പോര്‍ട്ടിലുള്ളത് തൊഴിലിടത്തെ സ്ത്രീ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠങ്ങളാണെന്നും തൊഴിലാളി വര്‍ഗബോധത്തോടെ സ്ത്രീകളെ കേട്ട് തിരുത്തണമെന്നും ബി.ഉണ്ണിക്കൃഷ്ണന് ഫെഫ്കയിലെ വിവിധ സംഘടനകൾക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
ലൈംഗികാതിക്രമം നടത്തിയവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. എങ്കിലും അക്കാര്യം അന്വേഷിക്കണം. ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടെന്നത് പരിശോധിക്കണം. ഡബ്ല്യു.സി.സിയോട് ശത്രുതയില്ല, സജിത മഠത്തിലിനെ റൈറ്റേഴ്സ് യൂണിയന് അംഗമാക്കി. എഡിറ്റേഴ്സ് യൂണിയനിലും അംഗമായ ബീന പോളിന് പ്രതിമാസ പെന്‍ഷനും നല്കുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയും ഫെഫ്ക, കണ്ടെത്തലുകളില്‍ സാമാന്യവല്കരണമുണ്ട്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. ആവശ്യപ്പെട്ട നമ്പര്‍ ഫെഫ്ക കൊടുത്തിട്ടും അതില്‍ വിളിച്ചത് ഒരാളെ മാത്രമെന്നും കത്തില്‍ പറയുന്നു