വയനാടിന് കേന്ദ്രസഹായം; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

Date:

(ഫയൽ ചിത്രം)

ന്യൂഡല്‍ഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉലഞ്ഞുപോയ വയനാടിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ തയാറാക്കിയ വിശദമായ നിവേദനം പ്രധാനമന്ത്രിക്ക് കൈമാറും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാനും പിണറായി വിജയൻ ആവശ്യപ്പെടും.

വയനാട്ടിലെ ദുരന്തബാധിത മേഖലകൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. ദുരന്തബാധിതരെ നേരിട്ടു കണ്ട പ്രധാനമന്ത്രി, കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പങ്കെടുത്താണ് മടങ്ങിയത്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നല്‍കിയ മോദി, സംസ്ഥാന സര്‍ക്കാരിനോട് വിശദമായ നിവേദനം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ വാസയോഗ്യമല്ലാത്ത വിധമായിത്തീര്‍ന്നു. 416 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പ് ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

Share post:

Popular

More like this
Related

‘പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വെയ്ക്കണം, കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും?’: ഇ.ഡിയോട് സുപ്രീം കോടതി

കൊൽക്കത്ത :  അദ്ധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ...

ഐസിസി റാങ്കിംഗ് : ബൗളിംഗിൽ ജസ്പ്രീത് ബുമ്ര വീണ്ടും ഒന്നാമൻ; ബാറ്റിംഗിൽ യശസ്വി ജയ്സ്വാള്‍ രണ്ടാമത്

ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം  ഇന്ത്യൻ പേസര്‍...

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...