കൊച്ചി∙ കപ്പൽ നിർമ്മാണ ശാലയിൽ എൻഐഎ റെയ്ഡ്. കപ്പൽ നിർമ്മാണ ശാലക്ക് പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്സിലും എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് റെയ്ഡ്. ഹൈദരാബാദിൽ നിന്നുള്ള എൻഐഎ സംഘമാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ കരാർ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള കപ്പലുകൾ നിർമ്മിച്ചത് കൊച്ചിയിലാണ്. ചാരവൃത്തി നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.