ലൈംഗികാരോപണ പരാതി: സംവിധായകൻ വി കെ പ്രകാശിനെതിരെ തെളിവുകൾ അന്വേഷണ സംഘത്തിന്

Date:

കൊല്ലം: ലൈംഗികാരോപണ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ യുവതിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2022 ഏപ്രിൽ 4-ന് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിലെത്തിയ യുവതിക്ക് വി കെ പ്രകാശാണ് മുറിയെടുത്ത് കൊടുത്തത്. തുടർന്ന് വി കെ പ്രകാശ് ഹോട്ടലിൽ എത്തിയതിനും തെളിവുകളുണ്ട്. യുവതിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംവിധായകൻ വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകൃത്ത് രം​ഗത്തെത്തിയത്. ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് നൽകിയ ലൈംഗികാരോപണ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തെളിവ് ശേഖരണം .

.

Share post:

Popular

More like this
Related

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ 

(പ്രതീകാത്മക ചിത്രം) ശ്രീനഗർ: കശ്മീർ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്...

‘പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം, നിയമനടപടി നേരിടേണ്ടി വരും’; സംസ്ഥാനങ്ങൾക്ക് അമിത് ഷായുടെ അടിയന്തര നിർദ്ദേശം

ന്യൂഡൽഹി : പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്...

പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പരിക്കേറ്റവരേയും സന്ദർശിച്ച്...