ബംഗ്ളാദേശ് ട്വിൻ്റി 20 : സഞ്ജു വിക്കറ്റ് കീപ്പറാകും; അഭിഷേക് ശർമ്മക്കും അവസരം

Date:

മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായേക്കും. സിംബാബ്‍വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം അഭിഷേക് ശര്‍മയും ട്വന്റി20 ടീമിലേക്കു മടങ്ങിയെത്തിയേക്കും.

വൈസ് ക്യാപ്റ്റന്‍ ശുഭ്മൻ ഗിൽ കളിച്ചേക്കില്ല. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചേക്കും. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര പൂർത്തിയായി, നാല്വ ദിവസം കഴിഞ്ഞാൽ ടീം ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെതിരെ ടെസ്റ്റ് മത്സരം കളിക്കേണ്ടതുണ്ട്. കിവീസിനെതിരായ പരമ്പരക്ക് ശേഷം താരങ്ങൾ ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു തിരിക്കും. ഈ സാഹചര്യത്തിൽ ഗില്ലിനെ ട്വിൻ്റി20 യിൽ നിന്ന് പുറത്തിരുത്താൻ ബിസിസിഐ നിർബ്ബന്ധിതരായേക്കും.

ഗില്ലിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്‌‍വാദുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. റിങ്കു സിങ് മധ്യനിരയിൽ കളിക്കും. ടെസ്റ്റ് മത്സരങ്ങളുടെ തിരക്കിലായതിനാൽ ഋഷഭ് പന്തും ട്വന്റി20 പരമ്പര കളിച്ചേക്കില്ല.

ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ എന്നിവരും ട്വന്റി20 ടീമിൽ കളിക്കുക. അതേസമയം അക്ഷർ പട്ടേലിന് വിശ്രമം അനുവദിക്കും. ട്വന്റി20 ലോകകപ്പിനു ശേഷം വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുമ്ര ശ്രീലങ്കയ്ക്കെതിരെയും കളിക്കില്ല. ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവരായിരിക്കും.
അംഗ ടീമിലെ പേസർമാര്‍. ഇവരിൽ ആർക്കെങ്കിലും വിശ്രമം അനുവദിച്ചാൽ ആവേശ് ഖാനാണ് അടുത്ത അവസരം. സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ ടീമിൽ മടങ്ങിയെത്തും. മൂന്ന് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്.

Share post:

Popular

More like this
Related

മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂ ; ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ല’ –  ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാ...

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല : ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇൻകം ടാക്സ് വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ...