കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടം; മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ട് പേർക്ക് പോർബന്തറിൽ വീരമൃത്യു

Date:

source : Indian Coast Guard

ഗുജറാത്തിലെ പോർബന്തർ തീരത്ത് കോസ്റ്റ്ഗാർഡ് ഹെലികോ Sourceപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റ് ഉൾപ്പെടെ രണ്ട് പേർ വീരമൃത്യുവരിച്ചു. ഹെലികോപ്റ്ററിന്റെ പ്രധാന പൈലറ്റ് കരൺ സിം​ഗ് കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററായ വിപിൻ ബാബുഎന്നിവരാണ് വിരമൃത്യുവരിച്ചത്.

ആലപ്പുഴ മാവേലിക്കരയിൽ പാറക്കടവ് സ്വദേശിയാണ് വിപിൻ ബാബു. ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരുൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടു. മറ്റൊരാൾക്കായി തിരച്ചിൽ നടക്കുകയാണ്. നാലു കപ്പലുകളിലും രണ്ട് വിമാനങ്ങളിലുമായാണ് തിരച്ചിൽ നടത്തുന്നത്.

വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ സി ബാബുവിന്‍റെയും ശ്രീലതാ ബാബുവിന്‍റെയും മകനാണ് വിപിൻ ബാബു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ​ഗുജറാത്തിലെ പോർബന്തർ തീരത്തെ കടലിലാണ് നിയന്ത്രണം നഷ്ടപ്പെട്ട തീരസംരക്ഷണ സേനയുടെ ഹെലികോപറ്റർ ഇടിച്ചിറങ്ങിയത്. പോർബന്തറിൽ ഹരിലീല എന്ന മോട്ടർ ടാങ്കറിൽ നിന്നു പരുക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിം​ഗ് നടത്തിയത്

Share post:

Popular

More like this
Related

മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂ ; ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ല’ –  ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാ...

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല : ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇൻകം ടാക്സ് വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ...