എം.ആർ.അജിത് കുമാറിനെതിരെയുള്ള നടപടിയിൽ ഘടകകക്ഷികളോട് താൽക്കാലിക ‘നോ’ പറഞ്ഞ് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നാ‌യിരുന്നു മുഖ്യമന്ത്രി എടുത്ത നിലപാട്. കൂടിക്കാഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങൾ എല്ലാം അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി.
.

എഡിജിപിയെ മാറ്റാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് ആര്‍ജെഡി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനുശേഷം പ്രതികരിച്ചു. വിഷയം യോഗത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇതോടെ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ അവരുടെ നിലപാട് അറിയിച്ചു. തുടര്‍ന്ന് ഈ രാഷ്ട്രീയ വിഷയം കൂടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതിന് എതിരായി പറയാന്‍ കഴിയില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

സമീപകാല സംഭവങ്ങളില്‍ ഏറ്റവും പ്രധാനം എഡിജിപി ആര്‍എസ്എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ചനടത്തിയതാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ വലിയ സൂക്ഷ്മമായ വളര്‍ച്ചയാണ് സംഭവിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇവിടെനിന്ന് ഒരു വോട്ട് കിട്ടി. ഒരു എംഎല്‍എയുടെ വോട്ട് എങ്ങനെയാണ് അവര്‍ക്ക് കിട്ടിയത്. ബിജെപിയുടെ വോട്ട് 19 ശതമാനമായി മാറിയെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍സിപിയും ആര്‍ജെഡിയും അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുന്നണി യോഗത്തിന് മുൻപായി സിപിഎം–സിപിഐ നേതാക്കൾ ആശയവിനിമയം നടത്തി. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഗൗരവതരമെന്ന് എന്‍സിപിഅധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞു. ക്രമസമാധാന ചുമതലയില്‍നിന്ന് എഡിജിപിയെ മാറ്റണമെന്ന് ആര്‍ജെഡിയും ആവശ്യപ്പെട്ടു. നിലപാട് എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നാ​ണ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞത്. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്ക് യോജിച്ചതല്ല. ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ.അജിത് കുമാറിനെ മാറ്റണമെന്നും വർഗീസ് ജോർജ് വ്യക്തമാക്കിയിരുന്നു.

Share post:

Popular

More like this
Related

വയനാട് നിന്ന് കേരളീയ വേഷത്തിൽ പ്രിയങ്ക പാർലമെന്റിൽ ; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

ന്യൂഡൽഹി :   കേരളീയ വേഷത്തിൽ മലയാളി മങ്കയായി പ്രിയങ്ക ഗാന്ധി പാർലമെൻറിൽ. തുടർന്ന്...

‘പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വെയ്ക്കണം, കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും?’: ഇ.ഡിയോട് സുപ്രീം കോടതി

കൊൽക്കത്ത :  അദ്ധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ...

ഐസിസി റാങ്കിംഗ് : ബൗളിംഗിൽ ജസ്പ്രീത് ബുമ്ര വീണ്ടും ഒന്നാമൻ; ബാറ്റിംഗിൽ യശസ്വി ജയ്സ്വാള്‍ രണ്ടാമത്

ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം  ഇന്ത്യൻ പേസര്‍...