തിരുവനന്തപുരം: എസ്എഫ്ഐ-കെഎസ്യു സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വൻ സംഘർഷത്തിന് കാരണമാകുകയായിരുന്നു. ഇരുകൂട്ടരും ഹാളിൽ ഉന്തിലും തള്ളിലും തുടങ്ങിയ സംഘർഷം അടിയിൽ കലാശിക്കുകയായിരുന്നു. ഹാളിനുളളിൽ തമ്പടിച്ച കെ എസ് യു പ്രവർത്തകരും എസ് എഫ് ഐക്കാരും. പരസ്പരം നടത്തിയ കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റു. .
വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ കെഎസ്യു ആണ് അക്രമം ഉണ്ടാക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ പറഞ്ഞു. ബാലറ്റ് പേപ്പർ മോഷ്ടിച്ചുവെന്നും വീണ്ടും തെരെഞ്ഞെടുപ്പ നടത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.അതിനിടെ, കെഎസ്യു പ്രവർത്തകരെ പൊലീസ് സെനറ്റ് ഹാളിൽ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കി. പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടു പോയെങ്കിലും വാഹനം എസ്എഫ്ഐക്കാർ തടഞ്ഞു.