ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലിപ്പമേറിയ കപ്പൽ ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെയാണ് തുറമുഖത്ത് അടുത്തത്. മലേഷ്യയിൽ നിന്നാണ് കപ്പലിൻ്റെ വരവ്. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ളതാണ് കപ്പൽ.
രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാനുള്ള സാദ്ധ്യതകളാണ് ഇത്തരം കപ്പലുകളുടെ വരവോടെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്നത്. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ് ഗിറാര്ഡെറ്റിന്റെ നങ്കൂരമിടൽ’
.