മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Date:

ലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസ നേർന്നത്.

പ്രധാനമന്ത്രിയുടെ ആശംസ

ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്‍റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്നും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു.

ഓണത്തിന്‍റെ മഹിമ ആഘോഷത്തിന്‍റെ പകിട്ടിലല്ല, അത് നല്‍കുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ്. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓര്‍മ ഓണത്തിലൂടെ പുതുക്കുമ്പോള്‍ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നു.ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്‌നേഹസന്ദേശം ലോകമെങ്ങും എത്തിക്കാന്‍ നമുക്ക് സാധിക്കട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു

Share post:

Popular

More like this
Related

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...