കേജ്‌രിവാൾ എന്നിൽ അർപ്പിച്ച വിശ്വാസം, അതാണ് പുതിയ സ്ഥാനലബ്ധി’ -നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മർലീന

Date:

ന്യൂഡൽഹി : അരവിന്ദ് കേജ്‌രിവാൾ തന്നിൽ അർപ്പിച്ച വിശ്വാസം. അതാണ് പുതിയ സ്ഥാനലബ്ധിക്ക് പിന്നിലെന്ന് നിയുക്ത ഡൽഹി മുഖ്യമന്ത്രിഅതിഷി. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിഷി. ‘‘മറ്റേതെങ്കിലും പാർട്ടിയിൽ ആണെങ്കിൽ തനിക്ക് മത്സരിക്കാൻ സീറ്റു പോലും ലഭിക്കുമായിരുന്നില്ലെന്നും കേജ്‌രിവാളാണ് തന്നെ എംഎൽഎയും മന്ത്രിയും ആക്കിയത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി.’’– അതിഷിയുടെ വാക്കുകൾ.

പക്ഷേ ഈ അവസരത്തിലും ദുഃഖിതയാണ് താനെന്ന് അതിഷി പറയുന്നു. ‘‘എന്റെ ബഡാ ഭായി അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിൽ ഞാൻ ദുഃഖിതയാണ്. ഡൽഹിയുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് അദ്ദേഹം. ഡൽഹിയിലെ 2 കോടി ജനങ്ങളെ സാക്ഷി നിർത്തി എനിക്ക് പറയാൻ കഴിയും, ഡൽഹിക്ക് ഒരേയൊരു മുഖ്യമന്ത്രിയെ ഉള്ളൂ, അത് അരവിന്ദ് കേജ്‌രിവാളാണ്.’’– അതിഷി വ്യക്തമാക്കി.

കഴി‍ഞ്ഞ 2 വർഷമായി ബിജെപി കേജ്‌രിവാളിനെ വേട്ടയാടുകയാണെന്നും അതിഷി ആരോപിച്ചു. ഐആർഎസ് ജോലി ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാർട്ടിയുമായി തിരഞ്ഞെടുപ്പിന് നേരിട്ട വ്യക്തിയാണ് അദ്ദേഹം. പിന്നാലെ മുഖ്യമന്ത്രിയുമായി. അത്തരമൊരു ആളുടെ പേരിലാണ് ബിജെപി വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നത്. അതിനായി ഇഡി, സിബിഐ തുടങ്ങി ഏജൻസികളെയും കേന്ദ്ര സർക്കാർ ഉപയോഗിച്ചു. വ്യാജ കേസ് ചമച്ച് 6 മാസം ജയിലിലിട്ടു. പക്ഷേ സുപ്രീം കോടതിക്ക് സത്യം മനസിലായി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു അതിഷി മർലീന പറഞ്ഞു.

Share post:

Popular

More like this
Related

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍...

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...