മോദി ശ്രീനഗറിൽ ; ഒപ്പം വാഗ്ദാനങ്ങളുടെ പെരുമഴയും – കശ്മീരിന് സംസ്ഥാന പദവി, പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപ,കുടുംബങ്ങൾക്ക് ഏഴു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ

Date:

ശ്രീനഗർ : തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി മോദി ശ്രീനഗറിലെത്തി. ഒപ്പം പെയ്തിറങ്ങിയത് വാഗ്ദാനങ്ങളുടെ പെരുമഴ! – കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നു തുടങ്ങി കുടുംബത്തിലെ പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപ, എല്ലാ കുടുംബങ്ങൾക്കും വർഷം ഏഴു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം, സോളാർ പാനൽ സ്ഥാപിക്കാൻ 80,000 രൂപ. ശ്രീനഗറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധ ചെയ്യവേയായിരുന്നു മോദിയുടെ പ്രഖ്യാപനം.

ജമ്മു കശ്മീരിലെ ജനങ്ങൾ എങ്ങനെയാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് എന്നാണ് ലോകം ഇപ്പോൾ വീക്ഷിക്കുന്നത്. ഇതിൽ കശ്മീർ ജനതയെ താൻ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. സെപ്റ്റംബർ 25ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള വോട്ടിങ് റെക്കോർഡുകളെല്ലാം തകർക്കണമെന്നും മോദി കാശ്മീർ ജനതയെ ആഹ്വാനം ചെയ്തു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി ജമ്മു കശ്മീരിലെ യുവജനതയുടെ കയ്യിൽ ആയുധം നൽകിയത് കോൺഗ്രസും നാഷനൽ കോൺഫറൻസും പിഡിപിയും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു തലമുറയെ ഇല്ലാതാക്കാൻ ‘ഈ മൂന്നു കുടുംബങ്ങളെ’ (കോൺഗ്രസ്,നാഷനൽ കോൺഫറൻസും പിഡിപി)അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഒരു സമയത്ത് നമ്മുടെ യുവതലമുറ പഠനത്തിൽനിന്നെല്ലാം വ്യതിചലിച്ച് സ്കൂളുകളൊക്കെ ഉപേക്ഷിച്ചിരുന്നു. അവരുടെ കയ്യിൽ ആയുധങ്ങൾ നൽകുന്നതിൽ ഈ മൂന്നു കുടുംബങ്ങൾ സന്തോഷം കണ്ടെത്തി. അവർ സ്വന്തം നേട്ടങ്ങൾക്കായി ഒരു ജനതയുടെ ഭാവി ഇല്ലാതാക്കി. ജമ്മു കശ്മീരിനെതിരായ എല്ലാ ഗുഢാലോചനകളെയും ചെറുത്തു തോൽപിക്കേണ്ടത് അത്യാവശ്യമായിരുന്നു. യുവജനതയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മോദി സർക്കാരിന്റെ ഉദ്ദേശ്യം, ഇത് മോദിയുടെ ഉറപ്പാണ്.’’–മോദി.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...