കണ്ടു, അർജ്ജുൻ്റെ ലോറി! ; വടം കെട്ടി പൊക്കിയെടുക്കാൻ ശ്രമം

Date:

ബംഗളുരു : അർജ്ജുൻ്റെ ലോറി ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ കണ്ടെത്തി ഈശ്വർ മൽപെ. തലകീഴായി മറിഞ്ഞിരിക്കുന്ന നിലയിൽ പുഴയുടെ അടിത്തട്ടിൽ 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. മറ്റ് ലോറികളൊന്നും അപകട സ്ഥലത്ത് കാണാതായിട്ടില്ല എന്നാണ് ഇതുവരെയുള്ള വിവരം. അതിനാൽ അർജുൻ്റെ ലോറി തന്നെയെന്നുള്ള നിഗമനത്തിലാണ് ദൗത്യസംഘം. വടം കെട്ടി ലോറി പൊക്കിയെടുക്കുക എന്നതായിരിക്കും ഈശ്വർ മൽപെയുടെ ഇനിയുള്ള ശ്രമം. ഇന്ന് തന്നെ ഉയർത്താനുള്ള ശ്രമം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടിയാണ് മൂന്നാം വട്ടവും ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുന്നത്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണങ്ങൾ മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. . അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും മുന്നോട്ടു വെച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്.

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടിയാണ് മൂന്നാം വട്ടവും ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുന്നത്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണങ്ങൾ മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. . അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

Share post:

Popular

More like this
Related

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ്; ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം, പിന്തുണയുമായി ട്രംപ്

വാഷിംഗ്ടൺ :പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദത്തിനെതിരെ...

പഹൽഗാം ഭീകരാക്രമണം: ഔദ്യോഗിക കൂടിക്കാഴ്ചകൾ അവസാനിപ്പിച്ച് സൗദിയിൽ നിന്ന് ഇന്ന് പ്രധാനമന്ത്രി  തിരിച്ചെത്തും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം...

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ മലയാളിയും

കൊച്ചി : ജമ്മു കശ്മീരിലെ പഹൽഗാമിൽ‌ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും....

ജമ്മു കാശ്മീരിലെ പഹല്‍ഗാമിൽ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിലേറെയും വിനോദ സഞ്ചാരികൾ,രണ്ട് വിദേശികളും

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും  രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. കാശ്മീരിലെ സൗന്ദര്യം...