ഗാസ : ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിലെ സ്കൂളിൽ അഭയം തേടിയ 22 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരുക്ക്. ഗാസ നഗരത്തിന് സമീപമുള്ള സെയ്തൂൺ പ്രദേശത്തെ സ്കൂളിനുനേരെയായിരുന്നു ആക്രമണം.. എന്നാൽ സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഹമാസിൻ്റെ “കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ്” ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു….
സ്കൂളുകളും യുഎൻ സൗകര്യങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ഹമാസ്ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും അവർ അവകാശപ്പെടുന്നു. ആക്രമണത്തിൽ 13 കുട്ടികളും ആറുസ്ത്രീകളുമാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പടുന്നു.