തൃശൂർ പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

Date:

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. 1600ലധികം പേജുള്ള റിപ്പോർട്ടാണ് എംആർ അജിത് കുമാർ .
എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത്.

അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് എഡിജിപി എം ആര്‍ അജിത് കുമാർ ഇന്നലെ ഡിജിപിക്ക് കൈമാറിയത്. പൂരത്തിൽ ഉണ്ടായ സംഭവങ്ങളിൽ ബാഹ്യ ഇടപെടൽ ഇല്ല. ബോധപൂർവമായ അട്ടിമറിയോ ഗൂഡാലോചനയോ ഉണ്ടായിട്ടില്ല എന്നും ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് പാളിച്ച പറ്റിയെന്നുമാണ് എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് പറയുന്നത്. കോടതി വിധി പ്രകാരം ബന്തസ് ശക്തമാക്കിയപ്പോൾ ഉടലെടുത്ത പ്രശ്നമാണെന്നും തുടർന്ന് അനുനയിപ്പിക്കാൻ അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട് വിശദീകരിക്കുന്നത്. പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്.

Share post:

Popular

More like this
Related

പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും...

ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

പാലക്കാട് : നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര്...

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....