6 വിക്കറ്റുകളും 2 ദിനവും – പൊരുതാനുറച്ച് ബംഗ്ലാദേശ് ; എറിഞ്ഞിടാൻ ഇന്ത്യ

Date:

ഇന്ത്യ – ബംഗ്ലാദേശ് ചെന്നൈ ടെസ്റ്റിൽ വെളിച്ചക്കുറവ് മൂലം മൂന്നാംദിനത്തില്‍ നേരത്തെ സ്റ്റമ്പെടുക്കുമ്പോള്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ 357 റണ്‍സ് കൂടി വേണം. ആറ് വിക്കറ്റുകളും രണ്ട് ദിവസങ്ങളും അവര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ ഇന്ത്യയുടെ ശക്തമായ ബൗളിങിന് മുന്നില്‍ സന്ദര്‍ശകര്‍ എത്രനേരം പിടിച്ചുനില്‍ക്കുമെന്നത് കണ്ടറിയണം.

കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് നാലിന് 158 എന്ന നിലയിലാണ്. ശക്തമായ ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് 149 റണ്‍സിന് അവസാനിച്ചിരുന്നു. 515 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ വച്ച് ഇന്ത്യ 287/4 എന്ന സ്‌കോറില്‍ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാമിന്നിങ്‌സിൽ ഇന്ത്യൻ ലീഡ് 227 റൺസ് ആണ്.

ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ അര്‍ധ സെഞ്ചുറിയുമായി ക്രീസിലുണ്ട്. അഞ്ച് റണ്‍സുമായി ഷാക്കിബുല്‍ ഹസനാണ് കൂട്ടായിട്ടുള്ളത്. ഓപണര്‍മാരായ ഷാദ്മാന്‍ ഇസ്‌ലാം 35 റണ്‍സും സാക്കിര്‍ ഹസന്‍ 33 റണ്‍സും നേടി പുറത്തായി. 13 റണ്‍സ് വീതം നേടിയ മുമീനുല്‍ ഹഖ്, മുഷ്ഫിഖുര്‍റഹീം എന്നിവരാണ് പുറത്തായ മറ്റു രണ്ടു പേര്‍. മൂന്ന് വിക്കറ്റുകള്‍ പിഴുതത് ആര്‍ അശ്വിന്‍. ഒരു വിക്കറ്റ്‌ ജസ്പ്രിത് ബുംറയും കൈക്കലാക്കി. ബൗളര്‍മാര്‍ക്ക് മേല്‍ക്കൈയുള്ള പിച്ചിന്റെ സ്വഭാവവും എതിരാളികളുടെ ഒന്നാമിന്നിങ്‌സ് ബാറ്റിങും വിലയിരുത്തിയായിരിക്കണം രണ്ടര ദിനത്തെ കളി ബാക്കിയുള്ളപ്പോൾ ഡിക്ലയര്‍ ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്ക് വേണ്ടി ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ സെഞ്ചുറികള്‍ കുറിച്ചു. ഋഷഭ് പന്ത് 109 റണ്‍സ് നേടി. ഗില്‍ 119 റൺസും നേടി ഇന്ത്യക്ക് മേൽക്കൈ നൽകി.

Share post:

Popular

More like this
Related

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....

ഒടുവിൽ ‘വേടനും’ വലയിലായി ; കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ്എച്ച്ഒ

കൊച്ചി : റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി...

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ; മുഖ്യപ്രതി നാരായണദാസ് പിടിയിൽ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ...