പീഢന പരാതി: നടൻ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Date:

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. 3 മണിക്കൂര്‍ നേരം മുകേഷിനെ ചോദ്യം ചെയ്തു. വൈദ്യപരിശോധന കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. മുകേഷിനെതിരെയുള്ള പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. എന്നാൽ മുകേഷ് തനിക്ക് അനുകൂലമായ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ‌ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടപടി. സിനിമയിൽ അവസരവും അമ്മ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന മറ്റൊരു കേസുമുണ്ട്. ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

എന്നാൽ തന്നിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ആളാണ് പരാതിക്കാരിയെന്ന് മുകേഷ് എറണാകുളം സെഷൻസ് കോടതിയിൽ വാദം ഉന്നയിച്ചു. ഈ ശ്രമത്തിന് വഴങ്ങാത്തതാണ് പരാതിക്ക് കാരണമെന്നും അദ്ദേഹം വാദിക്കുകയുണ്ടായി. ഇതിന്റെ ഡിജിറ്റൽ തെളിവുകളടക്കം അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. തനിക്ക് ഇക്കഴിഞ്ഞ ജനുവരിയിൽ പരാതിക്കാരി ന്യൂ ഇയർ സന്ദേശം അയച്ചിരുന്നതിന്റെ തെളിവുകളും മുകേഷ് സമർപ്പിച്ചു.

Share post:

Popular

More like this
Related

പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും...

ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

പാലക്കാട് : നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര്...

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....