അന്ന സെബാസ്റ്റ്യൻ്റെ മരണം; ഇ വൈ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ച് തൊഴിൽ മന്ത്രാലയത്തിലെ അന്വേഷണ ഉദ്യോഗസ്ഥർ

Date:

ന്യൂഡൽഹി: അന്നാ സെബ്യാസ്റ്റൻ്റെ മരണത്തിൽ ‘പൂനെയിലെ ഇ വൈ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ച് തൊഴിൽ മന്ത്രാലയത്തിലെ അന്വേഷണ ഉദ്യോഗസ്ഥർ. അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് കൈമാറും.

അന്നയുടെ മരണത്തിൽ ഏണസ്റ്റ് ആൻ്റ് യങ് കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാൽ കർശന നടപടിയെന്നാണ് കേന്ദ്ര തൊഴിൽ മന്ത്രി ഇന്നലെ പ്രതികരിച്ചത്. മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നാല് ഉദ്യോഗസ്ഥർ പൂനെയിലെ കമ്പനി ഓഫീസിൽ എത്തിയത്. മഹാരാഷ്ട്ര തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ജീവനക്കാരുടെ മൊഴി എടുത്തോ എന്നതിൽ വ്യക്തതയില്ല. പൂനെയിൽ പ്രവർത്തിക്കാനുള്ള കമ്പനിയുടെ ലൈസൻസിനെക്കുറിച്ചുള്ള വിവരങ്ങൾ ജീവനക്കാർക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശം അന്നയുടെ കമ്പനിയിലെ രേഖകൾ എന്നിവ ശേഖരിച്ചെന്നാണ് വിവരം. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് മഹരാഷ്ട്ര തൊഴിൽ വകുപ്പ് നൽകിയ നിർദ്ദേശം. എന്നാൽ പരിശോധനയെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

നേരത്തെ അന്നാ സെബാസ്റ്റ്യൻ്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പതിനാല് ദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തിന് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധ്യാന മുറികൾ വേണം, തൊഴിൽ സമ്മർദ്ദം നേരിടാൻ കുടുംബങ്ങളും സ്ഥാപനങ്ങളും യുവാക്കളെ പരിശീലിപ്പിക്കണം തുടങ്ങിയ കേന്ദ്ര ധനമന്ത്രിയുടെ നിർദ്ദേശങ്ങൾ നേരത്തെ വൻ വിവാദമായിരുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ഇന്നലെ ധനമന്ത്രി നല്‍കിയ വിശദീകരണം.

Share post:

Popular

More like this
Related

പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും...

ഹെഡ്‌ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

പാലക്കാട് : നൈപുണ്യകേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേര്...

ഷാജി എന്‍.കരുണ്‍ അന്തരിച്ചു ; വിട പറഞ്ഞത് മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിൽ പ്രമുഖനായ ഷാജി എൻ....