മോദി 3.0 എഫക്ടില്‍ വിപണി : സെന്‍സെക്‌സ് പുതിയ ഉയരത്തില്‍

Date:

നരേന്ദ്ര മോദിയുടെ മൂന്നാം വരവ് ഇന്ത്യന്‍ ഓഹരി വിപണികള്‍ പുതുചലനങ്ങൾ സൃഷ്ടിച്ച് തുടങ്ങി. രണ്ട് വ്യാപാര ദിനം കൊണ്ട് 2,955 പോയിന്റ് തിരിച്ചു പിടിച്ചു സെന്‍സെക്‌സ്. നിഫ്റ്റി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ 937 പോയിന്റ് ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ജൂണ്‍ നാലിന് 72,079 പോയിന്റിലേക്ക് പോയ സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 76,693.36ലാണ്. നിഫ്റ്റിയാകട്ടെ 21,884 പോയന്റില്‍ നിന്ന് 23,290 പോയൻ്റിലേക്ക് ഉയർന്നു..

പണ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ 6.5 ശതമാനത്തില്‍ തന്നെ നിലനിറുത്തിയതിനും ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ 7.2 ശതമാനമാക്കി ഉയര്‍ത്തിയതിനും പിന്നാല സെന്‍സെക്‌സ് ഇന്ന് എക്കാലത്തെയും ഉയരത്തിലെത്തി.

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനകളുടെ മൂല്യം രണ്ട് ദിനം കൊണ്ട് 394.83 ലക്ഷം കോടി രൂപയില്‍ നിന്ന് 415.95 ലക്ഷം കോടി രൂപയായി. നിക്ഷേപകര്‍ തിരിച്ചു പിടിച്ചത് 21.12 ലക്ഷം കോടി രൂപയുടെ സമ്പത്ത്.

എന്‍.ഡി.എ മുന്നണിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൊവ്വാഴ്ചത്തെ പ്രസ്താവനയാണ് വിപണിക്ക് ഊര്‍ജമായത്. മാത്രമല്ല മന്ത്രിസഭാ രൂപീകരണത്തിനില്ലെന്നും പ്രതിപക്ഷസ്ഥാനത്ത് തുടരുമെന്നും ഇന്ത്യ മുന്നണി ബുധനാഴ്ച വ്യക്തമാക്കിയതും വിപണിക്ക് ആശ്വാസമായി.

വിപണി തെരഞ്ഞെടുപ്പ് ഫലങ്ങളുമായി പൊരുത്തപ്പെട്ടതും ആഗോള വിപണികള്‍ സ്ഥിരത നേടിയതും നിക്ഷേപകര്‍ക്ക് ഊര്‍ജം പകരുന്നുണ്ടെന്നു വേണം കരുതാന്‍. ഇനി വിപണിയുടെ ശ്രദ്ധ മന്ത്രിസഭാ രൂപീകരണത്തിലും അതിന് ശേഷം വരുന്ന ബജറ്റിലുമാണ്. 

റിസര്‍വ് ബാങ്കിന്റെ പണനയത്തിനു ശേഷം നിഫ്റ്റി ബാങ്ക് സൂചിക 49,080.45 എന്ന താഴ്ന്ന നിലയില്‍ നിന്ന് രണ്ട് ശതമാനം കുതിച്ചുയര്‍ന്നു. സൂചികയിലെ 12 ഓഹരികളും പിന്നീട് നേട്ടത്തിലായി. മൂന്ന് ശതമാനം നേട്ടവുമായി ബന്ധന്‍ ബാങ്കാണ് റാലി നയിച്ചത്. ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയും ഉയര്‍ന്നു.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...