ഇതാ ഇന്നു മുതൽ ഒടിടിയിൽ കാണാം 7 ചിത്രങ്ങൾ

Date:

ഭരതനാട്യം

നടൻ സൈജു കുറുപ്പ് പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ഭരതനാട്യം. ‘ സൈജു കുറിപ്പിനൊപ്പം, സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഭരതനാട്യം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മനോരമ മാക്സിലൂടെയാണ് ഭരതനാട്യം സ്ട്രീം ചെയ്യുക. സെപ്റ്റംബര്‍ 27 മുതൽ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും.

ശോഭിത ധൂലിപാലയുടെ ‘ലവ്, സിതാര’

ശോഭിത ധൂലിപാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലവ്, സിതാര ഒടിടിയിലേക്ക്. ശോഭിതയെ കൂടാതെ സൊനാലി കുൽക്കർണി, ബി ജയശ്രീ, വിർജീനിയ റോഡ്രിഗസ്, സഞ്ജയ് ബൂട്ടിയാനി, താമര ഡിസൂസ, റിജുൽ റേ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനു തിയേറ്റർ റിലീസ് ഇല്ല, നേരിട്ട് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ 27ന് സീ 5ൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ഡിമോണ്ടെ കോളനി 2

സൂപ്പർ നാച്യുറൽ ത്രില്ലർ ചിത്രമായ ഡിമോണ്ടെ കോളനി 2 . തിയേറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. സംവിധാനം ചെയ്തത് ആർ. അജയ് ജ്ഞാനമുത്തു. അരുൾനിതി തമിഴരസുവും പ്രിയ ഭവാനിയുമാണ് പ്രധാന അഭിനേതാക്കൾ. ത്രില്ലിംഗും ഭയപ്പെടുത്തുന്നതുമായ കഥാഗതിയാണ് ചിത്രത്തിൻ്റെ ആകർവാണം. സീ 5ൽ സെപ്റ്റംബർ 27 മുതൽ ചിത്രം കാണാം.

പ്രതിനിധി 2

മൂർത്തി ദേവഗുപ്തപ്പുവിൻ്റെ ഏറ്റവും പുതിയ ചിത്രം പ്രതിനിധി 2.1 നരാ രോഹിതും സിരി ലെല്ലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. പ്രശാന്ത് മാണ്ഡവയുടെ 2014ലെ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ പ്രതിനിധിയുടെ തുടർച്ചയാണ് ഈ ചിത്രം. ആഹാ വീഡിയോയിലാണ് പ്രതിനിധി 2 സ്ട്രീം ചെയ്യുക . 2024 സെപ്തംബർ 27 മുതൽ, ആഹാ വീഡിയോയിൽ പ്രതിനിധി 2 കാണാം.

സ്ത്രീ 2

ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച ‘സ്ത്രീ 2’ 826.15 കോടി രൂപയാണ് ഇതുവരെ ആഗോളതലത്തിൽ നേടിയത്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. ‘സ്ത്രീ 2’ൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം വീഡിയോ ആണ്. സെപ്റ്റംബർ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

സരിപോധാ ശനിവാരം ‘

നാനിയുടെ തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം ‘സരിപോധാ ശനിവാരം’ ഒടിടിയിലെത്തി. ഇന്നു പുലർച്ചെയോടെയാണ് ചിത്രം ഒടിടിയിൽ എത്തിയത്. വിവേക് ​​ആത്രേയ സംവിധാനം.

കൊട്ടുകാളി

സൂരി, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത ‘കൊട്ടുകാളി’ ഒടിടിയിലേക്ക്. റഷ്യയിൽ നടന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാന്റ് പ്രീ അവാർഡും ചിത്രം നേടിയിരുന്നു. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണ് കൊട്ടുകാളി. ആഗസ്റ്റ് 23 നാണ് തിയേറ്ററിൽ എത്തിയത്. സെപ്റ്റംബർ 27ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും.

Share post:

Popular

More like this
Related

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...