ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുള്ള ട്വ’ൻ്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി മടങ്ങിയെത്തി. മായങ്ക് യാദവിന്റെ അരങ്ങേറ്റത്തിനും പരമ്പര സാക്ഷ്യം വഹിക്കും. ഒക്ടോബർ ആറിനാണ് ആദ്യ മത്സരം.
സൂര്യ കുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീമിൽ അംഗങ്ങളായ റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാള്‍ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പര പൂർത്തിയാക്കിയ ശേഷം ഗ്വാളിയോർ, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും ട്വൻ്റി20 മത്സരങ്ങൾ നടക്കുക.
ബംഗ്ലാദേശിനെതിരായ ട്വൻ്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (Wk), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.