ബാബർ അസം പാക്കിസ്ഥാൻ ഏകദിന- ട്വൻ്റി20 ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

Date:

പാക്കിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഏകദിനത്തിലും ടി20യിലും സ്ഥാനമൊഴിയുന്നതായി ബുധനാഴ്ച സോഷ്യൽ മീഡിയയിൽ അറിയിച്ച ബാബർ, സെപ്റ്റംബറിൽ തൻ്റെ തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) ടീം മാനേജ്മെൻ്റിനെയും അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് സംഭാവന നൽകുന്നതിന് തൻ്റെ ഊർജം പകരുമെന്നും ബാബർ പറഞ്ഞു. ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് താരത്തിൻ്റെ തീരുമാനം.

“പ്രിയ ആരാധകരേ, ഇന്ന് ഞാൻ നിങ്ങളുമായി ചില വാർത്തകൾ പങ്കിടുകയാണ്. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്‌മെൻ്റിനും ഞാൻ നൽകിയ അറിയിപ്പ് പ്രകാരം പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാൻ ഞാൻ തീരുമാനിച്ചു,” ബാബർ കുറിച്ചു

പാകിസ്ഥാൻ ക്രിക്കറ്റിലെ പൊതു പ്രവണതകൾ കണക്കിലെടുക്കുമ്പോൾ ഈ പുതിയ സംഭവവികാസങ്ങൾ ഒട്ടും പുതുമയല്ല. ടെസ്റ്റ് ടീം അടുത്തിടെ ബംഗ്ലാദേശിനോട് ചരിത്രത്തിലാദ്യമായി തോറ്റു, ഒരു അന്താരാഷ്ട്ര ടീമെന്ന നിലയിൽ പാകിസ്ഥാൻ്റെ മൊത്തത്തിലുള്ള മനോവീര്യവും മോശാവസ്ഥയിലാണ്.

,.

,

Share post:

Popular

More like this
Related

ബംഗളൂരു ദുരന്തം: ആർസിബി മാർക്കറ്റിംഗ് മേധാവി അറസ്റ്റിൽ; ഇവൻ്റ് കമ്പനി ജീവനക്കാരും കസ്റ്റഡിയിൽ

ബംഗളൂരൂ : ബംഗളൂരുവിൽ ബുധനാഴ്ച ആർസിബി വിജയാഘോഷ പരിപാടിക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ...

റിപ്പോ നിരക്ക് കുറച്ച് ആർബിഐ, പലിശ കുറയും

ന്യൂഡൽഹി : റിപ്പോ നിരക്ക് കുറച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ...

നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും അമ്മക്കും പരുക്ക്

ബംഗളൂരു : നടൻ ഷൈൻ ടോം ചാക്കോയുടെ കാർ അപകടത്തിൽപെട്ടു. ഷൈനിന്റെ...