തിരുന്നാവായ – തവനൂർ പാലം; ഇ ശ്രീധരൻ്റെ പരാതി പരിഗണിക്കണമെന്ന് ഹൈക്കോടതി

Date:

കൊച്ചി: തിരുന്നാവായ-തവനൂർ പാലത്തിൻ്റെ നിലവിലെ അലൈമെൻ്റ് കാര്യത്തിൽ മെട്രോമാൻ ഇ ശ്രീധരൻ ഉന്നയിച്ച പരാതി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. പിഡബ്ല്യൂഡി സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയത്.

പാലം നിർമ്മിക്കാനുദ്ദേശിക്കുന്ന നിലവിലെ അലൈമെൻ്റ് തിരുന്നാവായയിലെ ആരാധനാകേന്ദ്രങ്ങളെയും പൈതൃകകേന്ദ്രങ്ങളെയും ബാധിക്കുന്നതാണെന്നും അതിൽ മാറ്റം വേണമെന്നും ആവശ്യപ്പെട്ട് ഇ ശ്രീധരൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

നിലവിലെ അലൈമെൻ്റിൽ മാറ്റം വരുത്തിയില്ലെങ്കിൽ കേരള ഗാന്ധി കെ കേളപ്പൻ്റെ സ്മൃതി മണ്ഡപമടക്കമുള്ള ചരിത്ര സ്മാരകങ്ങൾ തകർക്കേണ്ടിവരുമെന്നും ഭാരതപ്പുഴയുടെ തീരത്തുള്ള നാവാമുകുന്ദ ക്ഷേത്രത്തിൻ്റെ പവിത്രതയെ ബാധിക്കുമെന്നുമാണ് ശ്രീധരൻ ഹർജിയിൽ പറയുന്നത്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...