തിരുവനന്തപുരം∙ വ്യത്യസ്തമായ അവതരണ ശൈലിയും വാക് ചാതുരിയും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (91) അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായിരുന്നു.. .
കെഎസ്ഇബിയിൽ ക്ലർക്കായിരുന്നു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന വാർത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നം രാമചന്ദ്രൻ്റെ മനസ്സിൽ ശക്തമാക്കിയത്. ഡൽഹി ആകാശവാണിയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഡൽഹിക്കുശേഷം കോഴിക്കോടെത്തി. മൂന്നുവർഷം അവിടെ ജോലി ചെയ്തു. അവിടെ വാർത്താ വിഭാഗം ആരംഭിച്ചപ്പോൾ നേതൃത്വം നൽകി. പിന്നീട് തിരുവനന്തപുരം നിലയത്തിലെത്തി. പ്രതാപവർമ (പ്രതാപൻ), സംവിധായകൻ പി.പത്മരാജൻ എന്നിവർ സഹപ്രവർത്തകരായിരുന്നു.
ആകാശവാണിയിെെ പ്രതിവാര പരിപാടിയായ ‘കൗതുകവാർത്തകൾ ‘ . നാടകീയത ചേർത്ത് അവതരിപ്പിക്കാമെന്നത് രാമചന്ദ്രന്റെ നിർദേശമായിരുന്നു. രാമചന്ദ്രന്റെ വാർത്താ പരിപാടികൾക്കായി ആളുകൾ കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സിനിമാ താരങ്ങളെ അനുകരിക്കുന്നതുപോലെ രാമചന്ദ്രനെയും മിമിക്രി കലാകാരൻമാർ അനുകരിച്ചു. ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിൽ എഫ്എം കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല റിട്ട.ജോയിന്റ് റജിസ്ട്രാർ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ