‘രാ​ജ്യ​ത്ത്​ ഭ​ര​ണ​ഘ​ട​ന​യാ​ണ്​ പ​ര​മം, ഒ​രു മ​ത​മോ ആ​ചാ​ര​മോ മ​റ്റൊ​രാ​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പിക്കാ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നി​ല്ല’ – ഹൈക്കോടതി

Date:

കൊ​ച്ചി: രാ​ജ്യ​ത്ത്​ ഭ​ര​ണ​ഘ​ട​ന​യാ​ണ്​ പ​ര​മം. മ​തവി​ശ്വാ​സം ഭ​ര​ണ​ഘ​ട​ന​യേ​ക്കാ​ൾ വ​ലു​ത​ല്ലെന്ന് ഹൈക്കോടതി. ഇ​ഷ്ട​പ്പെ​ട്ട മ​തം സ്വീ​ക​രി​ക്കാ​നും ആ​ച​രി​ക്കാ​നും എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ വ്യ​ക്തി​പ​ര​മാ​ണ്. ഒ​രു മ​ത​മോ ആ​ചാ​ര​മോ മ​റ്റൊ​രാ​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. ധ​ന​കാ​ര്യ​മ​ന്ത്രി​ക്ക്​ കൈ​കൊ​ടു​ത്ത​ത് ശ​രീ​അ​ത്ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​യ വി​ദ്യാ​ർ​ഥി​നി വി​ശ്വാ​സ​ലം​ഘ​നം ന​ട​ത്തി​യെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്ര​തി​യു​ടെ ആ​വ​ശ്യം ത​ള്ളി​യ ഉ​ത്ത​ര​വി​ലാ​ണ്​ കോ​ട​തി നി​രീ​ക്ഷ​ണം.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ലോ ​കോ​ള​ജി​ൽ 2017ൽ ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ​സ​മ്മാ​നം ന​ൽ​കി​യ അ​ന്ന​ത്തെ മ​ന്ത്രി തോ​മ​സ്​ ഐ​സ​ക്കി​ന്​ വി​ദ്യാ​ർ​ഥി​നി കൈ​കൊ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ പ്ര​തി​യാ​യ കോ​ട്ട​ക്ക​ൽ ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി അ​ബ്​​ദു​ൽ​നൗ​ഷാ​ദ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത്​ കു​ടും​ബ​ത്തി​ന്‍റെ അ​ന്ത​സ്സി​നെ ബാ​ധി​ക്കു​ന്നു​​വെ​ന്ന്​ കാ​ട്ടി വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യി​ലെ​ടു​ത്ത കേ​സ്​ കു​ന്ദ​മം​ഗ​ലം ഫ​സ്റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര​ജി. ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു, സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന പ്ര​വൃ​ത്തി ചെ​യ്തു തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ​പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഈ ​കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദം. മ​ത​ത്തി​ൽ നി​ർ​ബ​ന്ധാ​വ​സ്ഥ ഇ​ല്ലെ​ന്നും നി​ന​ക്ക്​ നി​ന്‍റെ മ​തം എ​നി​ക്ക്​ എ​ന്‍റെ മ​തം എ​ന്നും ഖു​ർ​ആ​നി​ന്‍റെ വി​വി​ധ അ​ധ്യാ​യ​ങ്ങ​ളി​ൽ​ ത​ന്നെ പ​റ​യു​ന്നു​ണ്ടെ​ന്നും​ കോ​ട​തി ചൂണ്ടിക്കാട്ടി.

പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ശ​രി​യാ​ണെ​ങ്കി​ൽ വ്യ​ക്തി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കും അ​വ​കാ​ശ​ത്തി​ലേ​ക്കു​മു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് പ്ര​തി ന​ട​ത്തി​യ​ത്. ഇ​ത്​ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്. ഇ​ത്​ രാ​ജ്യ​ത്ത്​ അ​നു​വ​ദ​നീ​യ​മ​ല്ല. സ്വ​ന്തം ഇ​ഷ്ട​ത്തി​ന​നു​സൃ​ത​മാ​യി മ​തം അ​നു​ഷ്ഠി​ക്കാ​ൻ പ​രാ​തി​ക്കാ​രി​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണ​ത്തി​നും സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​ക്കും പ​രാ​തി​ക്കാ​രി അ​ർ​ഹ​യാ​ണ്. ഹ​ര​ജി​ക്കാ​ര​നെ​തി​രാ​യ ആ​രോ​പ​ണം പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കേ​സ്​ റ​ദ്ദാ​ക്കാ​നാ​വി​ല്ല. നി​ര​പ​രാ​ധി​യാ​ണെ​ങ്കി​ൽ വി​ചാ​ര​ണ ന​ട​പ​ടി​യി​ലൂ​​ടെ കു​റ്റ​വി​മു​ക്ത​നാ​വാ​ൻ അ​വ​സ​ര​മു​ണ്ട്. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി നി​യ​മ​പ​ര​മാ​യി വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും നി​രീ​ക്ഷ​ണം പ​രി​ഗ​ണി​ക്കാ​തെ വി​ചാ​ര​ണ കോ​ട​തി എ​ത്ര​യും​വേ​ഗം വി​ചാ​ര​ണ ന​ട​ത്തി കേ​സ്​ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേശി​ച്ചു.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...