അരൂര്‍-കുമ്പളം ദേശീയപാതയിലെ അനധികൃതമായി പാര്‍ക്കിംഗ് മൂലം വീണ്ടും ജീവൻ പൊലിഞ്ഞു ; മല്ലപ്പള്ളി സ്വദേശിനി രശ്മിക്ക് ദാരുണാന്ത്യം

Date:

കൊച്ചി: അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. അരൂര്‍-കുമ്പളം ദേശീയപാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മല്ലപ്പള്ളി സ്വദേശിനിയും കരുനാഗപ്പള്ളി ഫൈഡ്സ് അക്കാദമിയുടെ എംഡിയുമായ രശ്മിയാണ് മരിച്ചത്. അപകടത്തില്‍ കാറിൻ്റെ മുന്‍വശം പൂർണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് രശ്മിയെ പുറത്തെടുത്തത്. രശ്മിയുടെ ഭര്‍ത്താവ് പ്രമോദ് (41), മകന്‍ ആരോണ്‍ (15) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.

തിരുവല്ലയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബത്തിന് അപകടം സംഭവിച്ചത്. പ്രമോദായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ടോള്‍ പ്ലാസയ്ക്ക് സമീപത്തുവെച്ച് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേയ്ക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. രശ്മി ഇരുന്നിരുന്ന ഭാഗത്ത് എയര്‍ബാഗ് ഉണ്ടായിരുന്നെങ്കിലും അത് തുണച്ചില്ല. പ്രമോദി ൻ്റ ഭാഗത്തെ ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ അദ്ദേഹം വൈകാതെ പുറത്തിറങ്ങി. ഈ സമയം നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. പിന്‍സീറ്റിലിരുന്ന ആരോണിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കാല്‍ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരം ശ്രമിച്ച ശേഷമാണ് ആരോണിനെ പുറത്തെടുക്കാനായത്. രശ്മിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് അഴിക്കാന്‍ കഴിയാത്തത് വെല്ലുവിളിയായി. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ച് രശ്മിയെ പുറത്തെടുക്കുകയായിരുന്നു. മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപടകമുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാത്രം മുന്നിലാണ് ടോള്‍ പ്ലാസ. 2023 ലും സമാനമായ രീതിയില്‍ അപകടം സംഭവിച്ചിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്ന് മുതല്‍ കുമ്പളത്തെ ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധിച്ചിരുന്നു. ഇതിന് പുറമേ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം ഇവിടെ അനധികൃതമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.

Share post:

Popular

More like this
Related

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...

ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ വിവരങ്ങൾ പോലീസിൻ്റെ പക്കലുണ്ട് ; ദാക്ഷിണ്യമില്ലാതെ നടപടി വരും : എഡിജിപി മനോജ് ഏബ്രഹാം

തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും...