മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍, മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക്. ജനനിബിഡമായ ടാംപ ബേയില്‍ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജനങ്ങൾ പന്ത്രണ്ട് ദിവസം മുൻപുണ്ടായ ഹെലൻ ചുഴലിക്കാറ്റും 2022 ലെ ഇയാനും വിതച്ച ദുരന്തത്തിൽ നിന്നും കരകയറുന്നതിനിടെയാണ് ഫ്ലോറിഡ മിൽട്ടൺ ചുഴലിക്കാറ്റും പുതിയ ഭീഷണിയായി എത്തുന്നത്. ഹെലന്‍ ചുഴലിക്കാറ്റിൻ ഫ്ലോറിഡയില്‍ കനത്ത നാശമാണ് വിതച്ചത്. 225 പേരക്ക് ജീവഹാനി സംഭവിച്ചു.
മേഖലയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ നടക്കുന്നത്. പത്തു ലക്ഷത്തിലധികം ആളുകളോട് മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവന്‍മരണ പോരാട്ടമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം തംപ ബേ മേഖലയില്‍ നിന്നും ചുഴലിക്കാറ്റിന്‍റെ പാതയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് അഭ്യര്‍ഥിച്ചു.