തിരുച്ചിറപ്പള്ളിയിൽ എയർ ഇന്ത്യ അടിയന്തര ലാൻഡിംഗ് ചെയ്ത സംഭവം: വിമാനത്തിന് 15 വർഷം പഴക്കം, മുൻപ് രണ്ടു തവണ സമാന പ്രശ്നം അഭിമുഖീകരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

Date:

പ്രതീകാത്മക ചിത്രം)

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറങ്ങിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ‌ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 15 വർഷത്തോളം പഴക്കമുള്ള വിമാനം മുൻപ് രണ്ടു തവണ സമാന പ്രശ്നം അഭിമുഖീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യ വിമാന കമ്പനിയിൽ നിന്നും ഡിജിസിഎ വിശദീകരണം തേടി. മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണത്തിന് ഒരുങ്ങിയിട്ടുണ്ട്.

സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളമാണ് എയർ ഇന്ത്യ എക്സ്പ്രസ് ട്രിച്ചി–ഷാർജ വിമാനം ആകാശത്ത് വട്ടമിട്ടു പറന്നത്. ശേഷം, രാത്രി 8.15ന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു എന്നത് ആശ്വാസമായി. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. 8.20ന് ഷാർജയിൽ ഇറങ്ങേണ്ട വിമാനമാണ് 8.15ന് തിരുച്ചിറപ്പള്ളിയിൽ തന്നെ തിരിച്ചിറക്കേണ്ടി വന്നത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരായിരുന്നു.

വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവാണ് സാങ്കേതിക തടസത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. അടിയന്തര ലാൻഡിംഗിനായി വിമാനം ഇടിച്ചിറക്കേണ്ടി വന്നാൽ ഉണ്ടായേക്കാവുന്ന വലിയ അപകടം ഒഴിവാക്കാൻ വിമാനത്തിലെ ഇന്ധനത്തിൻ്റെ അളവ് കുറക്കാൻ വേണ്ടിയാണ് രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വിട്ടമിട്ട് പറന്നത്. ത ഒപ്പം വിമാനത്താവളത്തില്‍ ഒരുക്കാവുന്ന സജ്ജീകരണങ്ങൾക്കുള്ള സമയവും ലക്ഷ്യം വെച്ചു.

20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളുമാണ് ഈ സമയം കൊണ്ട് തയ്യാറാക്കി നിർത്തിയത്. വിമാനം ഇടിച്ചിറക്കേണ്ടതായി വന്നാൽ അടിയന്തരസാഹചര്യം നേരിടാൻ വേണ്ട മറ്റ് സജ്ജീകരണങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി 8.10 ഓടെ വിമാനം റൺവേയിലേക്ക് സുരക്ഷിതമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞു. പൈലറ്റിൻ്റെ മനോധൈര്യത്തെ പലരും അഭിനന്ദിച്ചു.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...